'സ്വയംകൃത കാപട്യങ്ങളില്‍ അഭിരമിക്കുന്നവരാണ് മലയാളികള്‍' എന്ന വിമര്‍ശനത്തില്‍ പതിരില്ലെന്ന് മനസ്സിലാക്കിത്തരുന്നതാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്ന മത-മാര്‍ക്സിസ്റ് വാക്പയറ്റുകള്‍. മതത്തെയും മാര്‍ക്സിസത്തെയും ഒന്നിച്ച് വരിക്കുവാന്‍ കഴിയില്ലെന്ന വസ്തുത അക്ഷരമറിയാവുന്നവര്‍ക്കെല്ലാം മനസ്സിലാകുന്ന ഭാഷയില്‍ കമ്യൂണിസ്റ് നേതാക്കള്‍ എഴുതിവെച്ചിട്ടും അതൊന്നുമറിയാതെയാണ് തങ്ങള്‍ മാര്‍ക്സിസ്റ് പാളയത്തിലെത്തിപ്പെട്ടതെന്ന് വിലപിക്കുന്നവരും മതത്തിനും മാര്‍ക്സിസത്തിനും
പൊതുവായുള്ളത് മനുഷ്യസ്നേഹത്തിന്റെ മുഖമായതിനാല്‍ അവ രണ്ടിനും ഒരുമിച്ചുപോകാന്‍ കഴിയുമെന്ന് സ്ഥാപിക്കുവാന്‍ അക്ഷരക്കളരിയിലേര്‍പ്പെടുന്നവരും മലയാളിയുടെ കാപട്യത്തിന് ഉദാഹരണങ്ങളായിത്തീരുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ തരിമ്പും സത്യമില്ലെന്നറിഞ്ഞിട്ടും അത് ആണയിട്ട് പറയുവാന്‍ കഴിയുകയാണ് പൊതുസമൂഹത്തിന്റെ അംഗീകാരം നേടുവാനാവശ്യമെന്ന സ്ഥിതി ഏതായിരുന്നാലും ഭൂഷണമല്ല. കാപട്യത്തിന്റെ പുറംതോടുകള്‍ അഴിച്ചുവെച്ച് മതത്തെ മതമായും മാര്‍ക്സിസത്തെ മാര്‍ക്സിസമായും മനസ്സിലാക്കിക്കൊടുത്തുകൊണ്ട്, ഇരു കൂട്ടര്‍ക്കും സഹകരിക്കാന്‍ കഴിയുന്ന മേഖലകളുണ്െടങ്കില്‍ അത് കണ്െടത്തുവാനും വിശദീകരിക്കുവാനുമാണ് ബുദ്ധിജീവികള്‍, സത്യസന്ധരാണെങ്കില്‍ സന്നദ്ധരാവേണ്ടത്. പാര്‍ലിമെന്ററി രാഷ്ട്രീയത്തിന് ഈ സത്യസന്ധത ഭൂഷണമല്ലെന്ന ബോധമാണെന്ന് തോന്നുന്നു നമ്മുടെ പൊതുസമൂഹത്തെ നയിക്കുന്നത്. അത് തന്നെയാണ് ഈ വാക്പയറ്റുകള്‍ വെളിപ്പെടുത്തുന്ന ഏറ്റവും അപകടകരമായ യാഥാര്‍ഥ്യം.

മാര്‍ക്സിസത്തെ സൈദ്ധാന്തികമായി അപഗ്രഥിക്കുകയും അതിന്റെ മതവിരുദ്ധവും മനുഷ്യവിരുദ്ധവുമായ മുഖത്തെ വെളിപ്പെടുത്തുകയും ചെയ്യുമ്പോള്‍ അത് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോടുള്ള ആഭിമുഖ്യം കൊണ്ടാണെന്ന് വരുത്തിത്തീര്‍ത്ത് അരുക്കാക്കുകയെന്ന തന്ത്രമാണ് പലപ്പോഴും പ്രയോഗിക്കപ്പെടാറുള്ളത്. ഇടത്-വലത് പക്ഷത്തോടുള്ള രാഷ്ട്രീയവിരോധമോ ആരുടെയെങ്കിലും വോട്ടുബാങ്കുകളെ തകര്‍ക്കലോ അല്ല, മതപക്ഷത്തു നിന്നുള്ള മാര്‍ക്സിസ്റ് വിമര്‍ശനത്തിന്റെ ലക്ഷ്യം. ദൈവികമാര്‍ഗദര്‍ശനത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും മരണാനന്തരജീവിതത്തെക്കുറിച്ച് ബോധമുണ്ടാക്കുകയും ചെയ്തുകൊണ്ട് നന്മ നിറഞ്ഞവരായിത്തീരാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന മതത്തിനു മുമ്പില്‍ നന്മയുടെ പദാര്‍ഥീതമായ അസ്തിത്വത്തെ അംഗീകരിക്കാത്തവരെല്ലാം സംസ്കരിക്കപ്പെടേണ്ടവരാണ്. മാര്‍ക്സിസ്റുകാരന്‍ അവന്‍ അംഗത്വമെടുത്തിട്ടുള്ള പാര്‍ട്ടിയില്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുള്ളവനാണെങ്കില്‍ അവന്ന് നന്മയുടെ ഭൌതികേതരമായ അസ്തിത്വത്തെ അംഗീകരിക്കാനാവില്ല. അതിനാല്‍ അവനും സംസ്കരിക്കപ്പെടേണ്ടവനാണ്. ഒരാളെ സംസ്കരിക്കണമെങ്കില്‍ താന്‍ നിലനില്‍ക്കുന്നത് മാലിന്യത്തിലാണെന്ന് അയാളെ ബോധ്യപ്പെടുത്തണം. പ്രസ്തുത ബോധ്യത്തില്‍ നിന്നാണ് താന്‍ സംസ്കരിക്കപ്പെടേണ്ടവനാണെന്ന ബോധം നിര്‍ഗളിക്കുന്നത്. ആ ബോധമുള്ളവര്‍ക്കാണ് മതത്തിന്റെ ആത്മീയോദ്ബോധനങ്ങള്‍ സ്വീകാര്യമായിത്തീരുക. മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, പ്രത്യുത അവനെ ഔന്നത്യത്തിലേക്ക് നയിക്കുന്ന ദര്‍ശനമാണെന്ന തിരിച്ചറിവ് സൃഷ്ടിക്കപ്പെടണമെങ്കില്‍ മാര്‍ക്സിസത്തിന്റെ ലഹരിയില്‍ നിന്ന് അയാളെ രക്ഷപ്പെടുത്തണം. മതപക്ഷത്തുനിന്നുള്ള മാര്‍ക്സിസ്റ് വിമര്‍ശനം ലക്ഷ്യമാക്കുന്നത് ഈ രക്ഷപ്പെടുത്തലാണ്; അങ്ങിനെ ദൈവികമാര്‍ഗദര്‍ശനത്തെക്കുറിച്ച ബോധ്യപ്പെടുത്തലും.
കേവലമൊരു മതവിരുദ്ധപ്രസ്ഥാനമെന്നതിലുപരിയായി മാര്‍ക്സിസം, ആത്യന്തം അപകടകരമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടവനാണ് ഇസ്ലാമിക പ്രബോധകന്‍. ഇസ്ലാമിനെതിരെ നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളെല്ലാം അതുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടുന്നവയാണ്. അവയുടെ ആദര്‍ശങ്ങളും തത്ത്വങ്ങളും പ്രവര്‍ത്തനരീതിയുമെല്ലാം പ്രകടമാണ്; അതുകൊണ്ടു തന്നെ അതിന് പ്രതിരോധം തീര്‍ക്കുവാനും എളുപ്പമാണ്. മാര്‍ക്സിസത്തിന്റെ സ്ഥിതിയതല്ല. വൈരുധ്യാധിഷ്ഠിത ഭൌതികവാദമോ ചരിത്രപരമായ ഭൌതികവാദമോ മാര്‍ക്സിയന്‍ സാമ്പത്തികദര്‍ശനമോ ജനങ്ങള്‍ക്കു മുമ്പിലവതരിപ്പിച്ചുകൊണ്ടല്ല മാര്‍ക്സിസം ആളുകളുടെ മനസ്സുകളെ കീഴ്പ്പെടുത്തുന്നത്. പാവപ്പെട്ടവന്റെ പ്രശ്നങ്ങളും സാമൂഹ്യതിന്മകളുടെ ദുരന്തങ്ങളും രാഷ്ട്രീയസ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയും പറഞ്ഞാണ് അത് ജനമനസ്സുകളില്‍ സ്വാധീനമുണ്ടാക്കുന്നത്. തികഞ്ഞ മതവിശ്വാസിയെപ്പോലും സാധീനിക്കുവാന്‍ ഇതുവഴി കമ്യൂണിസ്റുകാരന് സാധിച്ചേക്കും. പ്രസ്തുത സ്വാധീനത്തെ സമര്‍ഥമായി ഉപയോഗിച്ച് അവന്റെ മനസ്സിലെ ദൈവബോധത്തെയും പരലോകചിന്തയെയും സമര്‍ഥമായി മായ്ചുകളയുകയുകയെന്നതാണ് മാര്‍ക്സിസ്റ് തന്ത്രം. അതുകൊണ്ടുതന്നെ മാര്‍ക്സിസത്തിനെതിരെയുള്ള സൈദ്ധാന്തികസമരങ്ങള്‍ പൊതുജനമധ്യത്തിലേക്ക് കൊണ്ടുവരുന്നത് കമ്യൂണിസ്റുകാര്‍ക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. അത്തരം സമരങ്ങള്‍ കമ്യൂണിസത്തിന്റെ മുഖംമൂടി തകര്‍ക്കും. മതവും മാര്‍ക്സിസവും യോജിച്ചുപോകുവാന്‍ പറ്റുന്ന മേഖലകളന്വേഷിക്കുന്നതിന് സംവാദങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ ചെയ്യുന്നത് ആട്ടിന്‍പറ്റത്തെ ചെന്നായക്കൂട്ടത്തിലേക്ക് നയിക്കുകയാണ്. അതു തിരിച്ചറിയുകയും മാര്‍ക്സിസത്തിന്റെ യഥാര്‍ഥ മുഖം അനാവരണം ചെയ്ത് അതിന്റെ അപകടത്തെക്കുറിച്ച് ജനത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യതയുള്ളവരാണ് ഇസ്ലാമികപ്രബോധകന്മാര്‍. അവര്‍ അത് നിര്‍വഹിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയകക്ഷിയോടുള്ള ആഭിമുഖ്യം കൊണ്ടല്ല; സര്‍വശക്തന്‍ തങ്ങളിലേല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാതിരുന്നാല്‍ ശിക്ഷിക്കപ്പെടുമെന്ന ബോധമുള്‍ക്കൊള്ളുന്നതു കൊണ്ടാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍)

0 comments:
Post a Comment